തിരുവനന്തപുരം. മധ്യവയസ്കനെ സഹോദരി ഭർത്താവ് വെട്ടി കൊലപ്പെടുത്തി.പരിക്കേറ്റ സഹോദരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്തിനെ സഹോദരി ഭർത്താവ് ഷാനിയാണ് വെട്ടി കൊലപ്പെടുത്തിയത്. ഷാനിയും ഭാര്യ ഉഷാകുമാരിയും കുറച്ച് ദിവസങ്ങളിലായി അകന്ന് കഴിയുകയായിരുന്നു.കുടുംബ വീട്ടിൽ എത്തിയ ഷാനിയും
സുഹൃത്തുക്കളും ഉഷാ കുമാരിയുമായി വാക്ക് തർക്കമുണ്ടായി ഇതിനിടയിലാണ് ഇവരുടെ സഹോദരൻ സുനിൽ ദത്ത്
പ്രശ്നത്തിൽ ഇടപെട്ടത്.
തുടർന്ന് ഷാനി ഇരുവരെയും ആക്രമിക്കുകയായിരുന്നു
പ്രതികൾക്കായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.