പാലക്കാട് .വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) ആണ് മരിച്ചത്.സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) പോലീസ് പിടിയിൽ ആയിട്ടുണ്ട്.വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ആണ് സംഭവം ഉണ്ടായത്
മനുവും സുഹൃത്തായ വിഷ്ണുവും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്.കുത്തേറ്റ മനുവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒരു മണിയോടെ മരിച്ചു.