കത്തിക്കയറി സ്വർണവില… പവന് 65,840 രൂപ

Advertisement

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 65,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 64,960 രൂപയായിരുന്നു വില.  പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയോളം നൽകേണ്ടി വരും. ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. 20നാണ് പവൻ വില ചരിത്രത്തിലാദ്യമായി 64,500 കടന്നത്.

ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.

മാർച്ചിലെ സ്വർണവില പവനിൽ


മാർച്ച് 1 : 63,520

മാർച്ച് 2 : 63,520

മാർച്ച് 3 : 63,520

മാർച്ച് 4 : 64,080

മാർച്ച് 5 : 64,520

മാർച്ച് 6 : 64,160

മാർച്ച് 7 : 63,920

മാർച്ച് 8 : 64,320

മാർച്ച് 9 : 64,320

മാർച്ച് 10 : 64,400

മാർച്ച് 10 : 64,160

മാർച്ച് 12 : 64,520

മാർച്ച് 13 : 64,960

Advertisement