വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ്റെ മൊഴിയെടുക്കും

Advertisement

കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനെയും മകനെയും ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ച കേസിൽ കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ബെത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരിഫിൻ്റെ നേതൃത്വത്തിലുളള സംഘം കണ്ണൂരിലെത്തിയാകും മൊഴിയെടുക്കുക .എൻ എം വിജയൻ മരിക്കുന്നതിന് മുമ്പ് രണ്ട് കത്തുകൾ കെ.സുധാകരന് അയച്ചിരുന്നു എന്നാണ് പോലീസ് കണ്ടെൽ.
എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ, ആത്മഹത്യാ പ്രേരണക്കേസ്‌ അടക്കം കോൺഗ്രസിന്റെ നിയമനക്കോഴ കേസുകൾ ക്രൈംബ്രാഞ്ച്‌ ഉൾപ്പെടുന്ന പ്രത്യേകസംഘം അന്വേഷിക്കും. ആത്മഹത്യാ പ്രേരണക്കേസും പ്രതികൾ ജോലിവാഗ്ദാനംചെയ്‌ത്‌ പണംതട്ടിയെന്ന മൂന്ന്‌ കേസുകളിലുമാണ്‌ അന്വേഷണം നടക്കുന്നത്.
ക്രൈംബ്രാഞ്ച്‌ എഡിജിപിയുടെ കീഴിലുള്ള ഒമ്പതുപേരടങ്ങുന്ന അന്വേഷക സംഘത്തെ നിലവിൽ കേസ്‌ അന്വേഷിച്ചിരുന്ന ബത്തേരി ഡിവൈഎസ്‌പി അബ്ദുൾ ഷരീഫാണ് നയിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here