തിരുവനന്തപുരം.ശബരിമല ഭക്തർക്കായി പ്രത്യേക ജീവൻ സുരക്ഷാ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. പുല്ലുമേട് ദുരന്തം ഉണ്ടായപ്പോൾ ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പ്രത്യേക നിധി രൂപീകരിക്കാൻ ആണ് കോടതി നിർദ്ദേശിച്ചിരുന്നത്. 2017 ഇതിനായി പ്രത്യേക അക്കൗണ്ട് എടുത്തെങ്കിലും മുന്നോട്ടു പോയില്ല
വെർച്ചൽ ക്യൂ ബുക്കിംഗ് നടത്തുന്ന തീർത്ഥാടകർക്ക് നിധിയിലേക്ക് സംഭാവന നൽകാം. പരമാവധി അഞ്ചു രൂപയായിരിക്കും ഈടാക്കുക. വെർച്ചൽ ക്യൂ ബുക്കിംഗ് നടത്തുന്ന ഭക്തർ നിർബന്ധമായും പണമടയ്ക്കണമെന്ന് നിർദ്ദേശം വയ്ക്കില്ല. താല്പര്യമുള്ളവർക്ക് മാത്രം പണമടയ്ക്കാം. നിധിയിലേക്ക് മറ്റുതലത്തിലും സംഭാവനകൾ സ്വീകരിക്കും
പ്രത്യേക അക്കൗണ്ട് രൂപീകരിച്ചായിരിക്കും ഇത്തരത്തിൽ വരുന്ന പണം ശേഖരിക്കുക. ഇതുമായി ബന്ധപ്പെട്ട ശുപാർശ ബോർഡ് സർക്കാറിന് മുന്നിൽ വെച്ചു. സർക്കാർ അനുമതിയോടുകൂടി തീരുമാനം നടപ്പാക്കും