വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് അടങ്ങിയ മിഠായി പ്രചരിക്കുന്നു

Advertisement

വയനാട്. സുൽത്താൻബത്തേരിയിൽ വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് അടങ്ങിയ മിഠായി പ്രചരിക്കുന്നതായി കണ്ടെത്തൽ. കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയത് എന്ന് കസ്റ്റഡിയിൽ ആയ വിദ്യാർത്ഥി സമ്മതിച്ചു

കഞ്ചാവ് അടങ്ങിയ മിഠായി പ്രചരിക്കുന്നതായി പോലീസിന് സൂചനകൾ ഉണ്ടായിരുന്നു. തുടർന്ന് കോളേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ബത്തേരി പോലീസ്. വിദ്യാർത്ഥികൾ കൂടി നിൽക്കുന്നത് കണ്ടപ്പോൾ സംശയം തോന്നിയതോടെ പോലീസ് ഇവരെ പരിശോധിച്ചു. ഇവിടെനിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി പിടിച്ചെടുത്തത്. ഇതാര് നൽകി എന്ന ചോദ്യത്തിന് മറ്റൊരു വിദ്യാർത്ഥിയിലേക്കാണ് അന്വേഷണം എത്തിയത്. ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് ഇത് ലഭിച്ചതെന്ന് വിദ്യാർഥി പോലീസിനു മൊഴി നൽകി.രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇത്തരം മിഠായികൾ അപകടകരമാണെന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും ആണ് പോലീസ് നൽകുന്ന നിർദ്ദേശം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here