വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

Advertisement

തൃശൂർ. നന്ദിപുരം പയ്യൂർകാവിൽ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ആനയെ തളച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്തു വരന്തരപ്പിള്ളി പോലീസ്. സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ തളച്ചതിനുമാണ് കേസ്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും പൊലീസ്.

ഇന്നലെ രാത്രി 7ന് കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ക്ഷേത്ര പറമ്പിനോട് ചേർന്നുള്ള പറമ്പിൽ തളച്ച കാെമ്പനാണ് വിരണ്ടത്. പൂരം എഴുന്നള്ളിപ്പിനെത്തിയ ഏഴിൽ രണ്ടാനകളെയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തളച്ചിരുന്നത്. ഇതിൽ ഒരാനയെ വെടിക്കെട്ടിൻ്റെ അവസാനത്തെ കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്തിൻ്റെ പത്ത് മീറ്റർ മാത്രം അകലെയായിരുന്നു നിർത്തിയിരുന്നത്. വെടിക്കെട്ടിൻ്റെ ശബ്ദവും ചൂടും അസഹനീയമായതാേടെ പിൻതിരിയാൻ ശ്രമിച്ച ആന പിറകിൽ നിന്ന പാപ്പാനെ പിൻകാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു.
വെടിക്കെട്ട് കാണാൻ നിരവധി നാട്ടുകാർ എത്തിയ സമയത്താണ് ആന പിണങ്ങി തിരിഞ്ഞത്. വിരണ്ട കാെമ്പൻ ഓടാതിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി.
സ്ഫോടകവസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ആനയെ സുരക്ഷിതമല്ലാതെ തളച്ചതിനുമാണ് കേസ് എടുത്തത്. കഴിഞ്ഞമാസം കോയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നുപേർ മരിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here