കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവും ഇലക്ട്രിക്ക് ത്രാസും പിടികൂടിയ സംഭവത്തെ തുടർന്ന് മൂന്ന് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു.സംഭവത്തിൽ എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കളമശ്ശേരി രഹസ്യന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇന്നലെ ഹോസ്റ്റലിലെ പോലീസ് പരിശോധന. 7 മണിക്കൂർ നീണ്ട പരിശോധനയിൽ ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും പിടിച്ചെടുത്തത്
2 കിലോ കഞ്ചാവും ഇലക്ട്രിക് ത്രാസും. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറിയായ അഭിരാജിന്റെ മുറിയിൽ നിന്നും ലഭിച്ചത് 9 ഗ്രാം കഞ്ചാവ്. അളവിൽ കുറവായതിനാൽ അഭിരാജിനും, ആദിത്യനും ജാമ്യം കിട്ടി. കേസിൽ കുടുക്കിയത് എന്ന്
അഭിരാജ്. അഭിരാജ് ആദിത്യന്‍,ആകാശ് എന്നിവരെ കോളജില്‍നിന്നും സസ്പെന്‍ഡു ചെയ്തു.
ഇന്ന് നടക്കുന്ന ഹോളി ആഘോഷത്തിന് വേണ്ടി വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യാൻ കഞ്ചാവ് എത്തിച്ചതായി ആണ് വിലയിരുത്തൽ.