കോഴിക്കോട് .ചേളന്നൂരിൽ അറവുശാലയിൽ നിന്ന് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ കച്ചവടക്കാരെ ഇസ്മയിൽ, ശേഖർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കാലിനാണ് പരിക്കേറ്റത്. മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ , പോത്തിനെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പിടിച്ചു കെട്ടി.