കോഴിക്കോട് .വടകരയിൽ ബൈക്ക് മോഷണ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ കൂടി പിടിയിൽ.ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായ വിദ്യാർത്ഥികളുടെ എണ്ണം ഏഴായി.
വടകരയിലെയും സമീപപ്രദേശങ്ങളിലെയും ബൈക്കുകൾ മോഷണം പോയി എന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ചു വിദ്യാർത്ഥികളെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
മോഷണം പോയ 6 ബൈക്കുകൾ ഇവരിൽ നിന്ന് കണ്ടെത്തി.സംഘത്തിൽ ഉൾപ്പെട്ട 2 വിദ്യാർത്ഥികൾ കൂടിയാണ് ഇന്ന് പിടിയിലായത്.ഒരു ബൈക്കും കണ്ടെടുത്തു. ബൈക്ക് മോഷണം പതിവായതോടെ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. പിന്നാലെയാണ് മോഷണത്തിന് പിന്നിൽ വിദ്യാർഥികൾ ആണെന്ന് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ആയിരുന്നു വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്നത്. കൂടുതൽ പേർ മോഷണത്തിന് പുറകിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.