എറണാകുളം. മേനകയിൽ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. ബസ്സുകൾക്കിടയിൽപ്പെട്ട ബൈക്ക് യാത്രികയായ സനിതയാണ് മരിച്ചത്. സനിതയുടെ ഭർത്താവ് ലോറന്‍സ് അതീവ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഉച്ചയോടെയാണ് മേനക ജംഗ്ഷനിൽ അപകടമുണ്ടായത്. ഒരേ ഉടമയുടെ രണ്ട് ബസുകൾ തമ്മിലായിരുന്നു മത്സരയോട്ടം.
നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കാൻ അമിത വേഗത്തിലെത്തിപ്പോഴാണ് ബൈക്കിൽ ഇടിച്ചത്.
ബൈക്ക് യാത്രികരായിരുന്ന തോപ്പുംപടി സ്വദേശി സനിതയേയും ഭർത്താവ് ലോറന്‍സിനെയുമായി ബസ് മീറ്ററുകൾ മുന്നോട്ട് പോയി.
നാട്ടുകാരാണ് ബസിന് അടിയിൽ നിന്ന് സനിതയെ പുറത്തെടുത്തത്.
സനിതയേ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് അതീവ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മക്കള്‍.ഡാര്‍വിന്‍,ദിയ
എറണാകുളം ടൗണിനുള്ളിലൂടെയുള്ള സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.