കോഴിക്കോട് .ലഹരിമരുന്ന് കേസിൽ രണ്ട് ടാൻസാനിയ വിദ്യാർത്ഥികൾ കേരള പൊലിസിൻ്റെ പിടിയിൽ. പഞ്ചാബിലെത്തിയാണ് ഡേവിഡ് എൻടമി, അറ്റ്ക്ക ഹരുണ എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. നോയിഡയിലെ MDMA നിർമ്മാണ യൂണിറ്റുകളുമായി നേരിട്ട് ബന്ധമുള്ളവരാണ് പ്രതികളെന്ന് കോഴിക്കോട് ഡി സി പി അരുൺ കെ പവിത്രൻ പറഞ്ഞു.
ജനുവരി 21 ന് 221 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ നടത്തിയ അന്വേഷണമാണ് മയക്കുമരുന്നിൻ്റെ അന്താരാഷ്ട്ര ബന്ധം പുറത്ത് വരുന്നതിലേക്ക് എത്തിച്ചത്. കോഴിക്കോട് ആദ്യം പിടികൂടിയ 2 പേരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ മറ്റൊരു മലയാളിയെ ബംഗുളുരുവിൽ നിന്നും കസ്റ്റഡിൽ എടുത്തിരുന്നു. ഇവരിൽ നിന്നാണ് നിർണയക വിവരങ്ങൾ പൊലിസിന് ലഭിച്ചത്. പിടിയിലായ ഡേവിഡ് എൻടമി കംബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും അറ്റ്ക്ക ഹരുണ BBA വിദ്യാർത്ഥിയുമാണ്.
മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . നോയിഡയിൽ നിന്നാണ് ഇവർ മയക്കുമരുന്ന് എത്തിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നടന്നത് കോടികളുടെ ട്രാൻസാഷനുകളാണെന്ന് പൊലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആഡംബര ജീവിതം നയിച്ചിരുന്ന ഇരുവരും
പഞ്ചാബിലെ ലൗലി പ്രൊഫഷണൽ കോളജിലെ വിദ്യാർത്ഥികളാണ്. പ്രതികളെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.