വാർത്താനോട്ടം

Advertisement

BREAKING NEWS

2025 മാർച്ച് 15 ശനി

👉ഇടുക്കി വണ്ടിപെരിയാർ ഗ്രാംമ്പിയിൽ ജനവാസ മേഖലയിൽ കണ്ടെത്തിയ കടുവ അവശനിലയിൽ

👉കടുവ ഉള്ള സ്ഥലം വനം വകുപ്പ് കണ്ടെത്തി.
ആവശ്യമെങ്കിൽ കൂടു സ്ഥാപിക്കും.

👉കളമശ്ശേരി പോളീ ടെക്നിക്കിൽ കഞ്ചാവ് എത്തിച്ച പ്രധാന കണ്ണിയായപൂർവ്വ വിദ്യാർത്ഥി ആശിഖ് കസ്റ്റഡിയിൽ

🌴കേരളീയം🌴

🙏കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാന്‍ഡില്‍. 14 ദിവസത്തെക്കാണ് റിമാന്‍ഡ് ചെയ്തത്.

🙏 സ്വന്തം പേരിലുള്ള പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

🙏പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് അടിയന്തര ശാസ്ത്രക്രിയ. ബ്ലോക്ക് കണ്ടതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ റിമാന്‍ഡിലാണ് ആനന്ദകുമാര്‍ ഇപ്പോള്‍.

🙏 വിവാഹം നടന്നില്ലെന്ന കാരണം കൊണ്ട് മാത്രം രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയശേഷം പിന്നീട് ബലാത്സംഗം നടന്നെന്ന ആരോപണം ഉന്നയിക്കാനാവില്ല.

🙏 ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. കൈയ്യേറ്റ ഭൂമിയിലെ പട്ടയങ്ങള്‍ റദ്ദാക്കി 13.79 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് തിരിച്ചുപിടിച്ചത്. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട് എന്നും മറ്റെവിടെയോ അനുവദിച്ച പട്ടയത്തിന്റെ മറവില്‍ കയ്യേറ്റം നടന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

🙏അന്താരാഷ്ട്ര സ്വര്‍ണ്ണവില ആദ്യമായി 3000 ഡോളര്‍ കടന്ന് സര്‍വകാല റെക്കോര്‍ഡിട്ടു. ഇന്നലെ രാവിലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2990 ഡോളര്‍ ആയിരുന്നു. സംസ്ഥാനത്ത് ഇന്നലെ പവന് ചരിത്രത്തില്‍ ആദ്യമായി 65000 കടന്നു.

🙏 മയക്കുമരുന്നിനെ
തിരെ എക്സൈസിന്റെ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. മാര്‍ച്ച് 12 വരെ നിശ്ചയിച്ചിരുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കും.

🙏 കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ വന്‍ വിജയം.

🙏 ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ തീരുമാനവുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ കേരളത്തിന്റെ എതിര്‍പ്പ് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 കേരളത്തിലെ ബ്രാഹ്‌മണര്‍ പാവങ്ങളാണെന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🙏 ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഫ്ലൈ ഓവര്‍ കയറാതെ കൊടിമരച്ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്താനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. ഫ്ലൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കല്‍പ്പുര കയറി ഇനി ദര്‍ശനം നടത്താം.

🙏 പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഒരിടംപാലത്തിന് സമീപത്തെ കാര്‍ വര്‍ക്ക് ഷോപ്പില്‍ വന്‍ അഗ്നിബാധ. നിരവധി കാറുകള്‍ കത്തി നശിച്ചു. പൊട്ടിത്തെറിയോടെയാണ് തീ ആളിപടര്‍ന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

🙏 ടിക് ടോക് താരവും വ്ലോഗറുമായ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.

🙏 ഒറ്റപ്പാലം പാലപ്പുറത്ത് ചിനക്കത്തൂര്‍ പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശി സുമേഷാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു.

🙏 സ്വര്‍ണക്കടത്ത് കേസില്‍ റെവന്യു ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്ത രന്യ റാവുവിന്റെ ജാമ്യാപേക്ഷ തള്ളി സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി. വിമാനത്താളവത്തില്‍നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ രന്യ റാവുവിനെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.

🇦🇽 അന്തർദേശീയം 🇦🇺

🙏 പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡ് ചെയ്തത് ഒരു ചക്രമില്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. കറാച്ചിയില്‍ നിന്ന് പറന്ന് ലാഹോറില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പിന്‍ ചക്രങ്ങളിലൊന്നാണ് കാണാതായത്.

🙏 ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ പലസ്തീന്‍കാരെ പുനരധിവസിപ്പിക്കാന്‍ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. യുഎസ് നിര്‍ദേശം തള്ളിയതായി സുഡാന്‍, സൊമാലിലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

🙏 കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി ഇന്നലെ അധികാരമേറ്റു. ജസ്റ്റിന്‍ ട്രൂഡോ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചതിന് പിന്നാലെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ മാര്‍ക്ക് കാര്‍ണിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.

🙏 ഗ്രീന്‍ കാര്‍ഡ് ലഭിച്ചതുകൊണ്ട് മാത്രം കുടിയേറിയവര്‍ക്ക് എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് . അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി രേഖയാണ് ഗ്രീന്‍ കാര്‍ഡ്.

🙏 റഷ്യന്‍ സൈന്യം വളഞ്ഞുവെച്ചിരുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് വ്‌ളാദമിര്‍ പുതിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here