കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസ്,അന്വേഷണോദ്യോഗസ്ഥനെ മാറ്റി

Advertisement

കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസ് ,ഇഡിയിൽ ശുദ്ധികലശം. കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണക്കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന യൂണിറ്റിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ മാറ്റി. അപ്രധാനമായ മറ്റൊരു യൂണിറ്റിലേക്ക് ആണ് മാറ്റിയത്. മാറ്റിയതിന്റെ കാരണം വ്യക്തമല്ല

നേരത്തെ സ്വർണക്കടത്ത് കേസിൽ ഇഡി അന്വേഷണ വിവരങ്ങൾ ചോർന്നതിൽ ആരോപണ വിധേയനാണ് പി രാധാകൃഷ്ണൻ. കരുവന്നൂർ കേസ് അന്വേഷിക്കുന്ന യൂണിറ്റിന്റെ തലപ്പത്തേക്ക് മലയാളിയായ പുതിയ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു. നിലവിൽ തമിഴ്നാട്ടിൽ സേവനമനുഷ്ഠിക്കുന്ന രാജേഷ് നായരെയാണ് നിയോഗിച്ചത്. ഇഡി കൊച്ചി യൂണിറ്റിന് പുതിയ അഡീഷണൽ ഡയറക്ടർ. രാകേഷ് കുമാർ സുമൻ ഐഎഎസ് ആണ് പുതിയ അഡീഷണൽ ഡയറക്ടർ. ഈ മാസം 20ന് ചുമതല ഏറ്റെടുക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here