കൊച്ചി.കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് കേസിൽ രണ്ടുപേർ കൂടി പിടിയിൽ.
പിടിയിലായത് ആകാശിന് കഞ്ചാവ് കൈമാറിയത് പൂർവ വിദ്യാർത്ഥി ആഷിഖ്. ഹോസ്റ്റലിൽ കഞ്ചാവ് വിറ്റിരുന്നത് ഓഫർ അടിസ്ഥാനത്തിൽ എന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് പിടികൂടിയ രണ്ട് കിലോ കഞ്ചാവ് ആകാശിന് നൽകിയത് ആഷിക് എന്നായിരുന്നു മൊഴി. ഇതിന് പിന്നാലെയാണ് ആലുവയിൽ നിന്ന് ആഷിഖ് നെ പിടികൂടിയത്. ഇയാളുടെ സുഹൃത്ത് ഷാലികും കസ്റ്റഡിയിലുണ്ട്. ഇരുവരും പോളിടെക്നിക്ക് കോളേജിലെ പൂർവ വിദ്യാർത്ഥികളാണ്. കേസിൽ കൂടുതൽ
അറസ്റ്റ് ഉണ്ടാകും.ആരോപണ വിധേയരായ കെഎസ്‌യു പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് വിട്ടയച്ചു. ഓഫർ നൽകിയാണ് കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന നടക്കുന്നത് എന്ന്
വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
500 രൂപയുടെ കഞ്ചാവ് മുൻകൂറായി പണം നൽകിയാൽ 300 രൂപയ്ക്ക് ലഭിക്കുന്നതാണ് ഓഫർ.ഹോളി ആഘോഷത്തിന് വേണ്ടി കോളേജിലേക്ക് ലഹരി എത്താൻ സാധ്യതയുണ്ട് പോളിടെക്നിക് പ്രിൻസിപ്പൽ ഡിസിപിക്ക് പരാതി നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു പോലീസ് പരിശോധന.