ടൂത്ത്‌പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച മൂന്നു വയസ്സുകാരി മരിച്ചു

Advertisement

അട്ടപ്പാടി: എലിവിഷം ഉള്ളില്‍ച്ചെന്ന് മൂന്നു വയസ്സുകാരി മരിച്ചു. അട്ടപ്പാടി ജെല്ലിപ്പാറ ഒമലയില്‍ നേഹ(3) ആണ് മരിച്ചത്.

ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേയ്ക്കുകയായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയെങ്കിലും ആരോഗ്യാവസ്ഥ മോശമാവുകയായിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.

ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കുട്ടിയെ അവശനിലയില്‍ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടില്‍ പെയിന്റ് പണികള്‍ നടക്കുന്നതിനിടെ സാധനങ്ങള്‍ വലിച്ചുവാരി ഇട്ടതില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലുള്ള എലിവിഷം കുഞ്ഞിന്റെ കൈയില്‍ കിട്ടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here