പാലക്കാട്. കൊപ്പത്ത് അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിനിടെ അച്ഛനും മകനും വെട്ടേറ്റു.മണ്ണങ്കോട് സ്വദേശികളായ സ്വാമി മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.അയൽവാസിയായ വിനോദ് ആണ് മടാൾ കൊണ്ട് ഇവരെ വെട്ടിപരികെല്പിച്ചത്. വിനോദിനെ കൊപ്പം പോലീസ് കസ്റ്റഡിയിൽ എടുത്തു. വിനോദിന്റെ സ്ഥലത്തിന്റെ അതിർത്തിയിൽ മതിൽ കെട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയായിരുന്നു. റോഡിന് ഇരുവശവുമാണ് ചാമിയുടെയും വിനോദിന്റെയും വീടുകൾ. വിനോദിന്റെ സ്ഥലത്ത് മതിൽ കെട്ടിയാൽ റോഡിനു വീതി കുറയും എന്ന് പറഞ്ഞ് കുറച്ചു നാളായി തർക്കം നിലനിൽക്കുന്നുണ്ട്. ഇന്ന് രാവിലെ മതിൽ കെട്ടാൻ പണിക്കാർ എത്തിയപ്പോൾ ചാമിയുടെ മകൻ വൈശാഖ് ചോദിക്കാൻ വരുകയും ഇതുകണ്ട വിനോദ് മടാൾ ആയി വരുകയായിരുന്നു. വീട്ടിലേക്ക് ഓടാൻ ശ്രമിച്ച വൈശാഖിന്റെ വീട്ട് മുറ്റത്ത് ഇട്ട് വെട്ടുകയായിരുന്നു. രക്ഷിക്കാൻ ഓടിവന്ന ചാമിക്കും വെട്ടേറ്റു.ഇരുവരെയും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു