പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ആറ്റിങ്ങൽ. പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്വദേശി കണ്ണന്റെയും ഗംയുടെയും മകൻ അമ്പാടി ആണ് മരിച്ചത്. 15 വയസ്സായിരുന്നു. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. കോളേജിൽ പഠിക്കുന്ന സഹോദരി മുറിയിൽ നോക്കുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോലീസ് എത്തി പരിശോധന നടത്തി. അമ്പാടിയുടെ ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here