റീൽസ് താരം ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്

Advertisement

മലപ്പുറം. റീൽസ് താരം വഴിക്കടവ് ജുനൈദിന്റെ മരണത്തിൽ അസ്വഭാവികത്ത് ഇല്ലെന്ന് പൊലീസ്.
അപകടത്തിന് കാരണം മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതെന്ന് പൊലീസ് നിഗമനം.
പോസ്റ്റ്മോർട്ടത്തിൽ യുവാവിന്റെ ശരീരത്തിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി

ഇന്നലെയാണ് ജുനൈദ് മഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചത്.
പിന്നാലെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന ആരോപണം ഉയർന്നു.ഇത് പൂർണമായും തള്ളുകയാണ് പൊലീസ്.പോസ്റ്റ്മോർട്ടത്തിൽ ജുനൈദിന്റെ ശരീരത്തിൽ നിന്ന് ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി.യുവാവിന്റെ രക്ത സാമ്പിൾ വിദഗ്ദ്ധ പരിശോധനക്കായി പൊലീസ് അയച്ചിട്ടുണ്ട്.അപകടത്തിന് തൊട്ട് മുൻപ് ജുനൈദ് അലക്ഷ്യമായി വാഹനം ഓടിക്കുന്നതായി പരാതി പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സിസിടിവിദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here