ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനാലാപനം, ബിജെപിക്ക് സി പി എം വഴിയൊരുക്കുന്നുവെന്ന് വി ഡി സതീശന്‍

Advertisement

കടയ്ക്കൽ. ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനാലപനത്തിൽ വ്യാപക പ്രതിഷേധം.നാണം കെട്ട പാർട്ടിയായി സിപിഐഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാന വിവാദം വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് – എൻ കെ പ്രേമചന്ദ്രൻ എം പി. ക്ഷേത്രങ്ങളിലെ മാർക്സിസ്റ്റ് വൽക്കരണത്തിന് ദേവസ്വം ബോർഡ് മൗന അനുവാദം നൽകിയിരിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി.കാണികൾ ആവശ്യപ്പെട്ട പ്രകാരമാണ് വിപ്ലവഗാനം ആലപിച്ചതെന്ന് ഗായകൻ അലോഷി ആദം

കടയ്‌ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിലെ സംഗീത പരിപാടിയിൽ സി പി ഐ എം, ഡി വൈ എഫ് ഐ പതാകകളുടെ പശ്ചാത്തലത്തിൽ വിപ്ലവഗാനങ്ങൾ ആലപിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.കേരളത്തിലെ സിപിഐഎം എന്താണ് കാണിക്കുന്നതെന് ചോദിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇത്തരം പരിപാടികൾ നടത്തുന്നതിലൂടെ
ബിജെപിക്ക് സി പി ഐ എം വഴിയൊരുക്കുകയാണെന്നും ആരോപിച്ചു.

ക്ഷേത്രങ്ങളിൽ സി പി ഐ എമ്മിൻ്റെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പരിപാടികളെന്നും. ഇത്തരം പരിപാടികൾ ക്ഷേത്രോത്സവങ്ങളെ മലീനസമാക്കുന്നുവെന്നുo എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു

ക്ഷേത്രആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർത്ത് ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓഫീസുകളും സമ്മേളനവേദിയുo ആക്കിയതിൻ്റെ ഉദാഹരണമാണ് കടയ്ക്കലിലേതെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ പി ശശികല പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.അതേസമയം
തന്റെ പരിപാടികളിൽ വിപ്ലവഗാനങ്ങളും ഉൾപ്പെടുമെന്ന് പരിപാടി ഏല്പിച്ചവർക്ക് അറിയാമെന്നും ഗാനത്തിനിടെ ഡി വൈ എഫ് ഐ പതാക സ്‌ക്രീനിൽ വന്നതിൽ തനിക്ക് പങ്കില്ലെന്നും ഗായകൻ അലോഷി ആദം പ്രതികരിച്ചു

ക്ഷേത്രങ്ങളിലെ രാഷ്ട്രീയ പ്രവർത്തനം അനുവധിക്കില്ലെന്ന് വ്യക്തമാക്കിയ
ദേവസ്വം ബോർഡ് വിവാദത്തിൽ ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് തേടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here