തിരുവനന്തപുരം.കൈക്കൂലി വാങ്ങുന്നതിനിടെ ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറസ്റ്റിൽ. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവാണ് തിരുവന്തപുരത്ത് പിടിയിലായത്
ഗ്യാസ് ഏജന്‍സി ഉടമയില്‍നിന്നും രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.കൊല്ലം കടക്കലിലെ ഗ്യാസ് ഏജന്‍സി ഉടമ മനോജിന്‍റെ പക്കല്‍നിന്നും മനോജിന്‍റെ വീട്ടിലെത്തി പണം വാങ്ങുമ്പോള്‍പുറത്തു കാത്തുനിന്ന വിജിലന്‍സ് പിടികൂടുകയായിരുന്നു. ഉപയോക്താക്കളെ മറ്റ് ഏജന്‍സിയിലേക്ക് ട്രാന്‍ഫര്‍ ചെയ്യാതിരിക്കാന്‍ പത്തുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇയാളുടെ കാറില്‍നിന്നും മറ്റൊരു ഒരു ലക്ഷം രൂപയും കണ്ടെത്തി.അലക്സ്മാത്യുവിന്‍റെ കൊച്ചി കടവന്ത്രയിലെ വീട്ടില്‍ അടക്കം പരിശോധന നടക്കുകയാണ്.