തിരുവനന്തപുരം.കൈക്കലാക്കിയ സംഭവത്തിൽ ആക്രിക്കാരനെതിരെ കേസെടുത്ത് പോലീസ്. ആദ്യം കേസ് വേണ്ടന്നായിരുന്നു തീരുമാനം. കേസില്‍ കുടുങ്ങിയാല്‍ ഇവ പൊലീസിന് ഏറ്റെടുക്കേണ്ടി വരുമെന്നതിനാലാണ് കേസ് ഒവിവാക്കിയത്. എന്നാല്‍ സംഭവം വന്‍വിവാദമായതോടെ കേസ് ആക്കുകയായിരുന്നു.
ഉത്തർപ്രദേശ് സ്വദേശി ഈശ്വർ ചന്ദിനെതിരെ (25)യാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി കസ്റ്റഡിയിൽ. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മോഷണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. സാമ്പിൾ അലക്ഷ്യമായി കൈകാര്യം ചെയ്ത ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സാമ്പിൾ ലാബിന് പോലീസ് തിരികെ നൽകി. 17 പേരുടെ ശരീരഭാഗങ്ങള്‍ പരിശോധനയ്ക്കായി എടുത്തതാണ് നഷ്ടപ്പെട്ടത്.
സംഭവത്തിൽ മറ്റ് അട്ടിമറിയൊന്നും ഉണ്ടായിട്ടില്ലെന്നും ലാബിലേക്കുള്ള പടിക്കെട്ടിൽ അലക്ഷ്യമായ് കണ്ട സാമ്പിൾ, ആക്രി സാധനങ്ങൾ എന്ന് കരുതി ഇയാൾ കൈക്കലാക്കിയതാണെന്നും പോലീസ് പറഞ്ഞു. എന്നാൽ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയേണ്ട സാമ്പിൾ തുറസ്സായ പടിക്കെട്ടിൽ അലക്ഷ്യമായ് വെച്ച് മടങ്ങിയ ജീവനക്കാരനെതിരെ മെഡിക്കൽ കോളജ് അധികൃതർ നടപടി സ്വീകരിച്ചു.
ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെയാണ് അന്വേഷണ വിധേയായി സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം വിഭാഗം മേധാവി ഡോ. ലൈല രാജ്.
ആക്രിക്കാരനിൽ നിന്നും കണ്ടെടുത്ത സാമ്പിൾ പോലീസ് ലാബിന് തിരികെ നൽകി. സാമ്പിളിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും രോഗികൾക്ക് ആശങ്ക വേണ്ടെന്നുംലാബ് അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പതോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി പരിശോധനയ്ക്ക് എത്തിച്ച 17 ശരീര സാമ്പിളുകൾ ആക്രിക്കാരൻ കൈവശപ്പെടുത്തിയത്.