തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബസ്സിന്റെ മരണപ്പാച്ചിലിൽ ഭിന്നശേഷി ക്കാരനായ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. ആറ്റിങ്ങൽ കടുവയിൽ ചരുവിള വീട്ടിൽ വിപിൻലാൽ (29 ) ആണ് മരിച്ചത്. കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം
ആറ്റിങ്ങൽ ഭാഗത്തുനിന്ന് കിളിമാനൂരിലേക്ക് പോകുകയായിരുന്ന നിവേദ്യ എന്ന സ്വകാര്യ ബസാണ് വിപിൻ ലാലിനെ ഇടിച്ചു തെറിപ്പിച്ചത്.അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചു