കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്. ലഹരി വേട്ട തുടർന്ന്.കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലും പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും പിടികൂടി.
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ രാത്രി വൈകി നടന്ന മിന്നൽ പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെയാണ്,കൊച്ചിൻ സർവകലാശാല പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലും പോലീസ് ഇന്നലെ രാത്രി പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് കുസാറ്റിന് പുറത്തുള്ള സ്ഥലങ്ങളിലും വിദ്യാർഥികൾ ഒത്തുകൂടുന്ന ഇടത്തും പൊലീസ് പരിശോധന നടത്തിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെയും ഡാൻസാഫിൻ്റെയും നേതൃത്വത്തിലെ മിന്നൽ പരിശോധന.രണ്ട് ഗ്രാം പിടികൂടി . ഒരാളെ കസ്റ്റഡിയിലെടുത്തു
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനായി നഗരത്തിലും പരിശോധന പോലീസ് കർശനമാക്കിയിട്ടുണ്ട്.വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.
അതിനിടെ കൊച്ചിയിൽ എംഡിഎംഎ യുമായി 2 പേർ പിടിയിൽ. തോപ്പുംപടിയിൽ നിന്നും എറണാകുളം SRM റോഡിൽ നിന്നുമാണ് രണ്ടു പേർ പിടിയിലായത്. അരുൺ കുമാർ, മുഹമ്മദ് സനൂപ്
സനൂപിൽ നിന്ന് 10.45 ഗ്രാമും അരുണിൽ നിന്ന് 13. 23 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു
ഡാൻസാഫ് സംഘമാണ് ഇരുവരെയും പിടികൂടിയത്