2025 മാർച്ച് 16 ഞായർ
BREAKING NEWS
👉മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ ഹാഫീസ് സെയിദും സഹായിയും വെടിയേറ്റ് മരിച്ചതായി വിവരം. പാകിസ്ഥാനിൽ ഇവർ സഞ്ചരിച്ച വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് വെടിവെയ്ക്കുകയായിരുന്നു.
👉മലപ്പുറത്ത് സ്വർണ്ണ കവർച്ചയിൽ ട്വിസ്റ്റ്, വാദി പ്രതിയായി. പാരാതി വ്യാജം, സ്വർണ്ണം തട്ടിക്കൊണ്ട് പോയ പരാതിക്കാരൻ്റെ സുഹൃത്ത് പിടിയിൽ

👉വണ്ടി പെരിയാർ ഗ്രാംമ്പിയിൽ അവശനിലയിൽ കണ്ട കടുവയെ ഇന്ന് മയക്ക് വെടിവെയ്ക്കും. കടുവയെ കണ്ടെത്താൻ ശ്രമം. 15ാം വാർഡിൽ വൈകിട്ട് 6 വരെ നിരോധനാജ്ഞ.
👉മധ്യപ്രദേശിലെ ഗ്വോളിയോറിലെ കമലാ രാജ് ആശുപത്രിയിൽ തീപിടുത്തം. ആളപായമില്ല.പുലർച്ചെ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി.

🌴കേരളീയം🌴
🙏 ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്.
🙏 എറണാകുളത്തെ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളിലും താമസ സ്ഥലങ്ങളിലും പൊലീസിന്റെ മിന്നല്‍ പരിശോധന. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് കളമശേരി പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്.
🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🙏 തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബില്‍ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനയച്ച സാംപിളുകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി.
🙏ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച നാളെ വിവിധ ജില്ലകളില്‍ ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നാളെ പരിശീലന പരിപാടി വെച്ചത്.
🙏 ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പനമ്പള്ളി നഗറിലുള്ള ഓഫീസിലെ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് പിടിയിലായി. ഗ്യാസ് ഏജന്‍സി ഉടമയായ കവടിയാര്‍ സ്വദേശി മനോജിന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

🙏 ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന്‍ നമ്പൂതിരി (52) യെ തെരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്.
🙏 കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്.
🇳🇪 ദേശീയം 🇳🇪
🙏 അമേരിക്കയില്‍ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരത്ത് പിടിയിലായ ലിത്വാനിയന്‍ പൗരന്‍ അലക്സേജ് ബെസിക്കോവിനെ ദില്ലി കോടതി തിഹാര്‍ ജയിലിലേക്ക് മാറ്റി. കേരള പൊലീസ് കനത്ത സുരക്ഷയില്‍ ദില്ലിയിലെത്തിച്ച പ്രതിയെ ഇന്റര്‍പോളിന് കൈമാറാനുള്ള നടപടികള്‍ സിബിഐ ഉടന്‍ തുടങ്ങും.

🙏 ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുന്നയിച്ച അസം കോണ്‍ഗ്രസ് വക്താവ് റീതം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂര്‍ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടില്‍ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്.
🙏 അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴ് ദിവസം ജയിലില്‍ കഴിയേണ്ടിവന്നതായും അമിത് ഷാ പറഞ്ഞു.
🙏 ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന ഭാഷ വിവാദത്തില്‍ തമിഴ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്ല്യാണ്‍ രംഗത്ത്. ഹിന്ദിക്കെതിരായി തമിഴ്നാട് സര്‍ക്കാര്‍ അടക്കം നടത്തുന്ന പ്രതിഷേധം കാപട്യമാണെന്നാണ് വെള്ളിയാഴ്ച പവന്‍ കല്ല്യാണ്‍ ആരോപിച്ചത്.

🇦🇺 അന്തർദേശീയം 🇦🇽
🙏 ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ നഗരത്തിലെ ടെന്റുകളോ ചുവരെഴുത്തുകളോ അവര്‍ കാണരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
🙏 ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വന്‍ ആക്രമണത്തിനു തുടക്കമിട്ട് അമേരിക്ക. തലസ്ഥാനമായ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതു പേര്‍ക്കു പരുക്കേറ്റെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ‘നിങ്ങളുടെ മേലെ നരകം പെയ്യും’ എന്ന് ട്രംപ് ഹൂതികള്‍ക്കു മുന്നറിയിപ്പ് നല്‍കി.

🏏 കായികം 🏏
🙏 വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം നേടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 44 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.