കേരളത്തിലെ ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും ലഹരി എത്തിക്കുന്നത് കെഎസ്‌യു, എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്

Advertisement

തിരുവനന്തപുരം. എസ്എഫ്ഐയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ ആണ് കോൺഗ്രസും കെഎസ്‌യുവും ശ്രമിക്കുന്നു.ലഹരി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് വലതുപക്ഷത്തിന്റെ ശ്രമം.എസ്എഫ്ഐക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.കേരളത്തിലെ ക്യാമ്പസുകളിലും യുവാക്കൾക്കിടയിലും ലഹരി എത്തിക്കുന്നതിന് കെഎസ്‌യു. കോൺഗ്രസ് നേതൃത്വത്തിൽ ഗൂഡ പദ്ധതിയാണ് തയ്യാറാക്കിയത്

നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലഹരി വസ്തുക്കളുമായി പിടിയിലായി. ഉപയോഗിച്ചതിന് അല്ല, മറിച്ച് വൻതോതിൽ കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്തതിനാണ് ഇവർ അറസ്റ്റിലായത്

കെഎസ്‌യുവിനെ പിരിച്ചുവിടണോയെന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം.കെഎസ്‌യുവിനെ പിരിച്ചുവിടണമെന്ന് ഞങ്ങൾ പറയില്ല.ഒരു വിദ്യാർത്ഥി സംഘടനയെയും പിരിച്ചുവിടാൻ എസ്എഫ്ഐ ആവശ്യപ്പെടില്ല.രാഷ്ട്രീയ ആരോപണങ്ങളുടെ ഗുണഭോക്താക്കൾ കോൺഗ്രസാണ്.എറണാകുളം മഹാരാജാസിൽ കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവം ലഹരി പങ്കിടുന്നതിൽ ഉണ്ടായ തർക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here