വെള്ളറട.പ്രതിപക്ഷ നേതാവ് ആകുന്നതിന് തൊട്ടുമുമതൊട്ടുമുമ്പ് വരെ ഹരിത എംഎൽഎമാരുടെ ഗ്രൂപ്പ് ഉണ്ടാക്കി കസ്തൂരിരംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകൾ മലയോര കർഷകർക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് മലയോര ജാഥയുമായി ഈ മേഖലയിലൂടെ വന്നു പോയപ്പോൾ നടത്തിയത് കർഷകർക്ക് വേണ്ടിയുള്ള മുതലക്കണ്ണ് നിർ മാത്രമാണെന്ന് കർഷകസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അഭിപ്രായപ്പെട്ടു. അന്ന് കരുതി എംഎൽഎമാർ കുടിയേറ്റ കർഷകരെ കയ്യേറ്റക്കാർ എന്ന് വിശേഷിപ്പിച്ച വരാണ്.
അന്നും ഇന്നും ഇടതുപക്ഷവും കേരള കോൺഗ്രസ് മലയോര കർഷകർക്ക് വേണ്ടി മാത്രമാണ് സംസാരിച്ചിട്ടുള്ളത്.
കേരള കോൺഗ്രസ് എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മലയോരജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു കെ സി വിക്രമൻ. വനം ഇല്ലാത്ത
ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലായി കേരള കോൺഗ്രസ് എം നടത്തി വരുന്ന മലയോര ജാഥകൾ കർഷകർ ഏറ്റെടുത്തു എന്നുള്ളതിനെ തെളിവാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അവർക്ക് കിട്ടുന്ന പിന്തുണ എന്നും കെ സി വിക്രമൻ ചൂണ്ടിക്കാട്ടി.
കെ സി വിക്രമന്റെ നേതൃത്വത്തിലുള്ള കർഷകസംഘം പ്രവർത്തകർ കർഷകജാഥയ്ക്ക് സ്വീകരണം നൽകി. ജാഥയിലേക്ക് കടന്നുവന്ന കെ സി വിക്രമനെ കേരള കോൺഗ്രസ് പ്രവർത്തകർ ചെമ്പട്ട് അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് അമ്പൂരി കൂട്ടപ്പൂ തുടങ്ങിയ പ്രദേശങ്ങളിലെ പര്യടനത്തിനുശേഷം വെള്ളറട പഞ്ചായത്തിലെ കൂതാളിയിൽ ജാഥ സമാപിച്ചു