കളമശ്ശേരി കഞ്ചാവ് കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍, ബാക്കി കഞ്ചാവ് എവിടെ ?

Advertisement

കൊച്ചി. കളമശ്ശേരി കഞ്ചാവ് കേസില്‍ മുഖ്യപ്രതി പോലീസ് പിടിയില്‍. മൂന്നാംവർഷ പോളിടെക്നിക് വിദ്യാർഥി അനുരാജ് ആണ് കസ്റ്റഡിയിലായത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് നേരത്തെ അറസ്റ്റിലായ മൂന്നു വിദ്യാർഥികള്‍ മൊഴി നല്‍കിയിരുന്നു. ലഹരി എത്തിച്ച്‌ നല്‍കിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും മൊഴി ലഭിച്ചിരുന്നു. സുഹൈല്‍ ഭായി എന്നയാളാണ് കഞ്ചാവെത്തിച്ചത് എന്നായിരുന്നു മൊഴി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്.

അനുരാജിന് വേണ്ടി പോലീസ് കഴിഞ്ഞ ദിവസം മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം തുടങ്ങുമ്ബോള്‍ ഇയാള്‍ പോലീസിന്റെ അന്വേഷണപരിധിയിലുണ്ടായിരുന്നില്ല. അനുരാജിനെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കുന്ന സംഘത്തേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാല് പാക്കറ്റ് കഞ്ചാവ് ഹോസ്റ്റലിലേക്ക് കൊണ്ടുവന്നിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

എന്നാല്‍ പിടിച്ചെടുത്തത് രണ്ടുപാക്കറ്റ് മാത്രമാണ്. ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ബാക്കി കഞ്ചാവ് എങ്ങോട്ടുപോയി എന്നാണ് അന്വേഷിക്കുന്നത്. കഞ്ചാവ് പിടിച്ച സംഭവത്തില്‍ ആകാശ്, അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആഷിഖ്, ഷാലിഫ് എന്നിവർ പിടിയിലാകുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തപ്പോഴാണ് അനുരാജിന്റെ പേര് ഉയർന്നുവന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here