കോഴിക്കോട്. താമരശ്ശേരിയിൽ കാണാതായ 13 കാരി ഫാത്തിമ നിദക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.ബന്ധുവായ ഒരു യുവാവ് പെൺകുട്ടിയുമായി പോയെന്നാണ് സംശയം.
ഈ മാസം 11 നാണ് 8 ആം ക്ലാസ്സുകാരിയായ ഫാത്തിമ നിദയെ കാണാതായത്. പരീക്ഷയെഴുതാൻ പോയ പെൺകുട്ടി തിരികെ വീട്ടിലെത്തിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബന്ധുവായ മുഹമ്മദ് അജ്നാസ് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി എന്നാണ് പോലീസിൻ്റെ സംശയം.അജ്നാസിൻ്റെ കറുപ്പ് നിറത്തിലുള്ള പൾസർ ബൈക്കിലാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം.ഇയാൾ നേരത്തെ പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സമീപ ജില്ലകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്(എസ്എച്ച്ഒ, താമരശേരി പൊലീസ് സ്റ്റേഷന്‍: 9497987191)