ന്യൂഡെല്‍ഹി. ഇന്ത്യയുടെ താൽപര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി. ഇന്ത്യൻ ജനതയാണ് തൻറെ കരുത്ത്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നും പ്രധാനമന്ത്രി പോഡ്കാസ്റ്റിൽ. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനും ആർ എസ് എസിനും
പോഡ്കാസ്റ്റിൽ പ്രശംസ.
രാജ്യമാണ് എല്ലാം. വിമർശനം ജനാധിപത്യത്തിൻറെ ആത്മാവ്
വിമർശനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു.
താൻ ഓരോ ഇടത്തും പോകുന്നത് ജനങ്ങളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ആയാണ്. അമേരിക്കൻ പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാന്റെ ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചെറുപ്പകാലത്ത് നേരിട്ട ദാരിദ്ര്യവും പിന്നീടുണ്ടായ തൻറെ ജീവിതത്തെക്കുറിച്ചും പ്രധാനമന്ത്രി പോർഡ് കാസ്റ്റിൽ പറയുന്നു
ആർഎസ്എസ് പോലുള്ള സംഘടനയിൽ നിന്ന് ജീവിതത്തിൻറെ സത്തയും മൂല്യങ്ങളും പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം എന്നും പ്രധാനമന്ത്രി. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
പുതിയൊരു തുടക്കത്തിനായി പാക്കിസ്ഥാനെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചുവെന്നും എന്നാൽ നിഷേധാത്മകതയാണ് നേരിടേണ്ടി വന്നതെന്നും പ്രധാനമന്ത്രി. ഗുജറാത്ത് കലാപം
രാഷ്ട്രീയവൽക്കരിച്ചു. എന്നാൽ കോടതി സത്യത്തിനൊപ്പം നിന്നുവെന്നും പ്രധാനമന്ത്രി പോഡ്കാസ്റ്റിൽ പറയുന്നു