കോഴിക്കോട്. കോവൂരിൽ ഓടയിൽ വീണ് കാണാതായ മധ്യവയസ്കനു വേണ്ടി തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. കോവൂർ സ്വദേശി ശശി ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഓടയിലേക്ക് അബദ്ധത്തിൽ വീണത്. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അപകടം നടന്ന സ്ഥലം മുതൽ മൂന്ന് കിലോമീറ്റർ ദൂരം ഓടയിലൂടെ നടന്ന് ഫയർഫോഴ്സ് പരിശോധന നടത്തി. എംഎൽഎ റോഡിലെ വെയിറ്റിംഗ് ഷെഡ്ഡിൽ ഇരിക്കുമ്പോഴാണ് ശശി ഓടയിലേക്ക് മറിഞ്ഞുവീണത്. ശക്തമായ മഴയിൽ ഓട നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്നതായി നാട്ടുകാർ പറഞ്ഞു.