മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു

Advertisement

പകല്‍ക്കുറി. മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്. പള്ളിക്കൽ പകൽക്കുറിയിൽ മദ്യലഹരിയിൽ വയോധികയായ മാതാവിനു നേരെ മകൻ്റെ പീഡനശ്രമത്തിന് കേസ്. അതിക്രമത്തിനിടെ പരുക്കേറ്റ മാതാവിനെ പാരിപള്ളി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

ഇന്നലെ വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് മദ്യ ലഹരിയിൽ എത്തിയ മകൻ 85 വയസ് പ്രായമുള്ള മാതാവിനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഈ സമയം പ്രതിയുടെ സഹോദരൻ്റെ മകൾ വീട്ടിൽ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണു പരുക്കേറ്റു

തുടർന്ന് പള്ളിക്കൽ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീഴ്ചയിൽ പരുക്കേറ്റതിനാൽ പ്രതിയേയും പോലീസ് പാരിപ്പള്ളി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മാതാവിന് മാസങ്ങൾക്ക് മുമ്പ് സ്ട്രോക്ക് വന്ന് സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. പള്ളിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here