എറണാകുളം പനമ്പ് കാട് യുവതിക്ക് നേരെ മൂന്നഗ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ചന്ദ്രൂർ സ്വദേശി വിന്നിയുടെ
തലയ്ക്ക് ഗുരുതരമായി പരുക്ക് ഏറ്റു. മുളവുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. വിന്നിയും ഭർത്താവും ചേർന്ന് പനമ്പ്കാട് മത്സ്യ ഫാമം നടത്തുകയാണ്. ഇവിടുത്തെ ജോലികൾ തീർത്ത് വീട്ടിലേക്ക് മടങ്ങാൻ നില്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഭർത്താവ് പീറ്റർ ഫാമിന് ഉള്ളിൽ ആയിരുന്നു. വിന്നിയുടെ കരച്ചിൽകേട്ട്
ഓടിവന്നപ്പോഴേക്കും അക്രമികൾ കടന്ന് കളഞ്ഞു. തലയ്ക്കും കൈക്കും പരുക്കേറ്റ
യുവതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസ്ക് ധരിച്ചെത്തിയ മൂന്നക്ക സംഘമാണ് യുവതിയെ ആക്രമിച്ചത്. ഇതിന് മുൻപും പീറ്ററിനും കുടുംബത്തിനും നേരെ ആക്രമണ ശ്രമം ഉണ്ടായിട്ടുണ്ട് ഇതിൽ മുളവുകാട് പോലീസ് കേസെടുത്തിരുന്നു. ഫാം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ചില തർക്കങ്ങൾ ഉണ്ടെന്നാണ് വിവരം. സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.