ഇടുക്കി: വണ്ടിപ്പരിയാർ ഗ്രാമ്പിയിൽ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. മയക്കുവെടിയേറ്റ കടുവയുമായി ദൗത്യസംഘം തേക്കടിയിലേക്ക് തിരിച്ചിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകയുള്ളു. ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ കടുവ ശ്രമം നടത്തി.
ഇന്ന് രാവിലെ അരണക്കല്ലിലെത്തിയ കടുവ ഒരു പശുവിനെയും നായയെയും പിടിച്ചു. രാവിലെ തന്നെ കടുവയെ മയക്കുവെടി വക്കാനുള്ള സംഘം ഇവിടെ എത്തി. വെറ്ററിനറി ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വച്ചത്.