എടത്വാ: പാടത്ത് ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങവേ ഇടിമിന്നലേറ്റ് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. എടത്വാ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൊടുപ്പുന്ന ഗ്രാമോത്സവ കോളനിയില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍ ശ്രീനിവാസന്‍ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് പുത്തന്‍ വരമ്പിനകം പാടത്തു വെച്ചാണ് സംഭവം. സുഹൃത്തുക്കളും ഒന്നിച്ചു ക്രിക്കറ്റ് കളിക്കാന്‍ പാടത്തേയ്ക്ക് ഇറങ്ങവേ ഫോണില്‍ സംസാരിക്കുന്നതിനിടെ നിനച്ചിരിക്കാതെ ഇടിവെട്ടേറ്റ് ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അഖിലിന്റെ ചെവിയിലും തലയിലും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ അഖിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് ഇടിവെട്ടേറ്റ് സാരമായ പരിക്കേറ്റിരുന്നു. മതാവ്: ലിസ്സി. സഹോദരങ്ങള്‍: അഭിജിത്ത്, അനി.