കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാരഥോത്സവം 22ന്

Advertisement

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ വാര്‍ഷികോത്സവത്തിന് തുടക്കമായി. മഹാരഥോത്സവം മാര്‍ച്ച് 22ന് വൈകിട്ട് അഞ്ചിന്. ക്ഷേത്രം തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഇന്നലെ രാത്രി മയൂരാരോഹണോത്സവം നടന്നു. 17ന് ദൂലാരോഹണോത്സവം, 18ന് പുഷ്പമണ്ഡപാരോഹണോത്സവം, 19ന് വൃഷഭാരോഹണോത്സവം,20ന് ഗജാരോഹണോത്സവം, 21ന്, രാവിലെ 7.30ന് ഹിരേരങ്കപൂജ, രാത്രി ഒന്‍പതിന് സിംഹാരോഹണോത്സവം.
22 ന് രാവിലെ 9.30ന് മുഹൂര്‍ത്തബലി, തുടര്‍ന്ന് ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയാറാക്കിയ ബ്രഹ്‌മരഥത്തില്‍ ഉച്ചയ്ക്ക് 11.15 ന് രഥാരോഹണവും പൂജകള്‍ക്ക് ശേഷം രഥചലനവും നടക്കും. വൈകിട്ട് അഞ്ചിനാണ് മഹാരഥോത്സവം. 23ന് വൈകിട്ട് ഒക്കുളി ഉത്സവവും 24ന് രാവിലെ 7.30-ന് അശ്വാരോഹണോത്സവം, 8.30 ന് മഹാപൂര്‍ണഹുതി, 9.30 ന്, ധ്വജാവരോഹണം,പൂര്‍ണകുംഭാഭിഷേകം എന്നീ ചടങ്ങുകളോടെ രഥോത്സവത്തിന് സമാപനമാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here