കൊല്ലത്ത് കോളജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നു; പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ

Advertisement

കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നു. ഉളിയകോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. ഫെബിൻ്റെ പിതാവ് ഗോമസിനും പരിക്കേറ്റു.കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. മുഖം മറച്ചെത്തിയ  ആൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമണം നടത്തുകയായിരുന്നു.

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്ന സംഭവത്തിലെ പ്രതി തേജസ് രാജിൻ്റെ മൃതദേഹം കടപ്പാക്കടയ് ക്കടുത്ത് റെയിൽവേ പാളത്തിൽ കണ്ടെത്തി. കൊല്ലം ചവറ നീണ്ടകര സ്വദേശിയാണിയാൾ. ആത്മഹത്യ എന്നാണ് സംശയം. ഇയാൾ സഞ്ചരിച്ച കാറിൽ ചോരപ്പാടുകൾ കണ്ടെത്തി.
മുഖം മറച്ചെത്തിയ ആൾ ആണ് ഫെബിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമണം നടത്തിയത്. വൈകിട്ട് ഏഴ് മണിയോടെ കാറിലാണ് ഇയാൾ എത്തിയത്. ആക്രമണകാരണം വ്യക്തമല്ല. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ,എ സി പി തുടങ്ങിയവരുടെ നേതൃത്വത്തിൽ പോലീസ് സംഘം വീട്ടിൽ പരിശോധനത്തി.

പ്രതിയുടെ കൈയ്യിൽ കത്തിയുണ്ടായിരുന്നു. വീടിന് മുന്നിൽ ഏതോ ദ്രാവകം ഒഴിച്ചിട്ടുണ്ട്. കുത്തേറ്റ് വീണ ഫെബിൻ റോഡിലേക്ക് ഇറങ്ങി. ഇവിടെയെല്ലാം രക്തക്കറയുണ്ട്. കാരണം തേടി പോലീസ് അന്വേഷണം തുടങ്ങി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here