കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തി കൊന്നത് ക്രൈം ഫോർ പാഷൻ എന്ന് വിശദീകരണവുമായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ. സംഭവം നടന്ന വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണത്തിലാണ് കമ്മീഷണർ ഇക്കാര്യം പറഞ്ഞത്. കൊല്ലം ഉളിയകോവിൽ
മാതൃകാ നഗർ 160 ൽ ജോർജ് ഗോമസിൻ്റെ വീട്ടിലാണ് ദാരുണ സംഭവങ്ങൾ അരങ്ങേറിയത്. വൈകിട്ട് 6.30തോടെ പർദ്ദ പോലൊരു വേഷം ധരിച്ച് സ്ത്രീയെന്ന് തോന്നിക്കു മാറ് ഒരാൾ വീടിന് സമീപത്ത് കൂടി നടന്നതായി പരിസരവാസികൾ പറയുന്നു. ഏഴ് മണി കഴിഞ്ഞപ്പോൾ വീട്ടിലെത്തി കോളിങ് ബല്ലടിച്ചു. ആദ്യം ഇറങ്ങി വന്ന ജോർജ് ഗോമസിനെ കുത്തി പരിക്കേല്പിച്ചു.ഇതു കണ്ട് ഓടി വന്ന ഫെബിൻ ജോർജ് ഗോമസിനെ പ്രതിയായ തേജസ് രാജ് തലങ്ങും വിലങ്ങും കുത്തി. കഴുത്തിലും നെഞ്ചിലും വാരിയെല്ലിലും കുത്തറ്റ ഫെബിൻ വീടിന് പുറത്ത് ഇറങ്ങി കുഴഞ്ഞ് വീണു.ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഫെബിൻ മരണപ്പെട്ടു. കൊല്ലം ബെൻസിഗർ ആശുപത്രിയിലെ ഡ്രൈവറാണ് ജോർജ് ഗോമസ്.ഇദ്ദേഹത്തിൻ്റെ പരിക്കുകൾ സാരമുള്ളതല്ല.ജോർജ് ഗോമസും, ഭാര്യയും മകൻ ഫെബിനുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ജോർജ് ഗോമസിൻ്റെ മകൾ കോഴിക്കോട്ട് ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥയാണ്.
സംഭവത്തിലെ പ്രതി തേജസ് രാജിൻ്റെ മൃതദേഹം കടപ്പാക്കട ചെമ്മാൻമുക്കിനടുത്ത് റെയിൽവേ പാളത്തിൽ കണ്ടെത്തി. കൊല്ലം ചവറ പരിമണം സ്വദേശിയാണിയാൾ. ഇയാളുടെ പിതാവ് കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനാണ്. ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ വിവരം. ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടന്നും അതാകാം ഇത്തരം ഒരു കൊലപാതകത്തിലേക്ക് നയിച്ചതെന്നന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
ഉളിയകോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (22) ആണ് തേജസ് രാജിൻ്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഫെബിൻ്റെ പിതാവ് ഗോമസിനും പരിക്കേറ്റു. ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥിയാണ് ഫെബിൻ. ബുർഖ ധരിച്ചെത്തിയായിരുന്നു തേജസ് രാജ് വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമണം നടത്തിയത്. ഇതേ വേഷത്തിൽ തന്നെയാണ് മൃതദേഹം റെയിൽപാളത്തിൽ കണ്ടെത്തിയത്.