കൊല്ലം. ഫെബിൻ്റെ കൊലപാതകം ,
കൊലയ്ക്ക് കാരണം ഫെബിൻ്റെ സഹോദരി തേജസുമായി യുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയത്
നേരത്തെ ഇവരുടെ വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിച്ചിരിന്നു .യുവതി തേജസ്സുമായി യുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകായിരുന്നു
ഇതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് യുവതിയെ ശല്യം ചെയ്തിരുന്നു
ഇത് യുവതിയുടെ വീട്ടുകാർ വിലക്കി
ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പോലീസ് .യുവതിയെ തേടിയാണോ തേജസ് വന്നത്?
യുവതിയെ കൊലചെയ്യാനും തേജസ് തീരുമാനിച്ചോയെന്നും സംശയമുണ്ട്
തേജസ് യുവതിയെ കല്യാണo കഴിക്കണമെന്ന ആവശ്യവുമായി പല തവണ ഫെബിൻ്റെ കുടുംബത്തെ സമീപിച്ചിരുന്നു.
തേജസ് രാജിനെ പിതാവ് കൗൺസിലിംഗിന് വിധേയമാക്കിയിരുന്നുവെന്നും പോലീസ്
പ്രതി എത്തിയത് 2 ടിൻ പെട്രോളുമായാണ്
തേജസ് രാജ് കുത്താൻ ഉപയോഗിച്ച കത്തി ഫെബിൻ്റെ വീട്ടിൽ നിന്ന് എടുത്തതെന്ന് പോലീസ് പറയുന്നു.
അതേസമയം ഫെബിൻ്റെ മാതാവിന്റെ മൊഴി സംഭവത്തിൻ്റെ ചിത്രം കൂടുതൽ വ്യക്തമാക്കി.
കൊല നടത്തിയ തേജസ് രാജിനെ അറിയുമെന്ന് ആണ് ഫെബിൻ്റെ മാതാവിന്റെ മൊഴി.
കറുത്ത പർദ്ദ ധരിച്ചു വീട്ടിൽ എത്തി മകനെ ആദ്യം ആക്രമിച്ചു.
പിടിച്ചു മാറ്റാൻ ചെന്ന പിതാവ് ഗോമസിനെയും കുത്തി
മകന്റെ മരണവിവരം അറിയുന്നത് രാത്രി ഏറെ വൈകി
മകളോടൊപ്പം പഠിച്ച ആൾ ആയിരുന്നു തേജസ് രാജ്
തേജസുമായുള്ള വിവാഹത്തിന് മകൾ ഒടുവിൽ എതിർത്തു.
മകളുടെ തീരുമാനത്തിന് ഒപ്പം ഞങ്ങൾ നിന്നുവെന്നും ഫെബിൻ്റെ മാതാവിൻ്റെ മൊഴി.
കുത്തിയാളെ അറിയില്ലെന്ന് ഫെബിൻ്റെ പിതാവ് ഗോമസ്
കുത്തിയ ആളെ അറിയില്ലെന്ന് ഗോമസ് ഇന്ന് പോലീസിനോട് പറഞ്ഞു എങ്കിലും
ഇത് കളവെന്ന് പോലീസ്
ചികിത്സയിൽ കഴിയുന്ന ഗോമസിന്റെ വിശദമായ മൊഴി ഉടനെ പോലീസ് രേഖപ്പെടുത്തും.
ശസ്ത്രക്രിയ കഴിഞ്ഞ ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്