ന്യൂഡെല്‍ഹി.കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. കഴിഞ്ഞതവണ ഹർജികൾ അടിയന്തരമായി കേൾക്കണം എന്ന ആവശ്യം നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ച ജോസഫ് സ്കറിയയുടെ അഭിഭാഷകൻ മുന്നോട്ടുവച്ചിരുന്നു.ജോസഫ് സ്കറിയയുടെ വിരമിക്കൽ പ്രായം ഉടൻ കഴിയുമെന്നതിനാൽ അതിനുമുൻപ് തീരുമാനം ഉണ്ടാകണം എന്നായിരുന്നു ആവശ്യം.എന്നാൽ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യു.ജി.സിയും ജോസഫ് സ്കറിയയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Home News Breaking News പ്രിയാ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും