2025 മാർച്ച് 18 ചൊവ്വ
BREAKING NEWS
👉യുദ്ധം പുനരാരംഭിച്ച് ഇസ്രായേൽ, മധ്യ ഗസ്സയിൽ വൻ വ്യോമാക്രമണം
👉 ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസിനൊപ്പം 4 പേരും ക്രൂ9 പേടകത്തിൽ പ്രവേശിച്ചു. മടക്കയാത്ര ദൗത്യം തുടങ്ങി
👉കൊല്ലം ഉളിയകോവിൽ കൊലയ്ക്ക് കാരണം കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരി പ്രതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യം

👉തൊടുപുഴ സ്റ്റേഷനിലെ എഎസ്ഐ ഗൂഗിൾ പേ വഴി കൈകൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായി
🌴 കേരളീയം 🌴
🙏കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന അക്രമി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. കൊല്ലം ഉളിയക്കോവില്‍ സ്വദേശിയും ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാര്‍ഥിയുമായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ (21) ആണ് കുത്തി കൊന്നത്. നീണ്ടകര സ്വദേശി തേജസ് രാജാണ് കുത്തി കൊന്ന ശേഷം കാറില്‍ കയറി രക്ഷപ്പെട്ട് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്.
🙏 സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവര്‍ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്.
🙏 പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

🙏 സംസ്ഥാനത്ത് ലഹരിക്കെതിരെ പൊലീസ് തുടര്‍ന്നുവരുന്ന ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
🙏തുഷാര്‍ ഗാന്ധിക്കെതിരായ നെയ്യാറ്റിന്‍കരയിലെ ബിജെപി പ്രതിഷേധത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് തുഷാര്‍ ഗാന്ധി.
🙏 രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രമന്ത്രി സാവിത്രി താക്കൂര്‍. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
🙏എസ്എടി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറിലെ ഫ്ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. നാവായിക്കുളം സ്വദേശിയായ നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ്(51) പരുക്കേറ്റത്.

🙏 ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി അടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മലപ്പുറം വേങ്ങര സ്വദേശിയായ യുവാവ് പീഡിപ്പിച്ചത് വര്‍ഷങ്ങളോളം. 23കാരനായ അബ്ദുള്‍ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
🙏 ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് 18 വര്‍ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി.
🙏 പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം താത്കാലിക ഹിസ്റ്ററി അധ്യാപകന്‍ ജയേഷിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
🙏 ചാലക്കുടി കൊരട്ടി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞു. വ്യാപകമായ രീതിയിലുള്ള കൃഷി നാശം സംഭവിച്ചു.
🙏 കോഴിക്കോട് പന്തീരാങ്കാവില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യല്‍ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അക്കൗണ്ട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
🙏 തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കടബാധ്യതയും മറ്റ് ഘടകങ്ങളും കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തന്റെ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍നിന്ന് 4,000 കോടിയുടെ വായ്പയെടുത്താണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കിയതെന്നും അറിയിച്ചു.

🙏 ഹൈദരാബാദിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത കേസില്‍ ഗുരുതര വകുപ്പ് റദ്ദാക്കി കോടതി. സംഘടിത കുറ്റകൃത്യം എന്ന ഭാരതീയ ന്യായസംഹിത വകുപ്പ് 111 ആണ് റദ്ദാക്കിയത്. കുറ്റം തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടുന്ന വകുപ്പാണിത്.
🙏 കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് റയില്‍വേ പുറത്ത് വന്നുവെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ റെയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

🇦🇽 അന്തർദേശീയം 🇦🇺
🙏 ഇന്ത്യ-യുഎസ് തീരുവ തര്‍ക്കത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും ഉന്നതതലത്തില്‍ നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് തുളസി പറഞ്ഞു. ദില്ലിയില്‍ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വാര്‍ഷിക റെയ്‌സിന പരിപാടിക്കിടെ എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അവര്‍.

⚽ കായികം ⚽
ഐ ലീഗ് ഫുട്ബാളിലെ നിർണ്ണായക മത്സരത്തിൽ പഞ്ചാബ് ബി ടി മായ നാംധാരി എഫ് സിയെ 3-1ന്
ഗോകുലം കേരള പരാജയപ്പെടുത്തി.