നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ; അന്വേഷണം ആരംഭിച്ച് വളപട്ടണം പൊലീസ്

Advertisement

കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Advertisement