ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം: ചവര്‍ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തിരുവനന്തപുരം പാറശ്ശാല പൂഴിക്കുന്നിലാണ് സംഭവം. പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്.

സ്വന്തം പറമ്പിൽ ചവറു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിലാണ് അപകടം. ചവർ കത്തിക്കുന്നതിനിടെ തീയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. പൊള്ളലേറ്റ നിലയിൽ മുരളീധരൻ കിടക്കുന്നത് കണ്ട പരിസരവാസികള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here