കൊല്ലം. ഫെബിൻ്റെ സഹോദരിയുമായി മറ്റൊരാളുടെ വിവാഹം നിശ്ചയിച്ചതിൻ്റെ പ്രതികാരത്തിലാണ് തേജസ് രാജ് കൊലപാതകം നടത്തിയതെന്ന് പോലീസ് എഫ് ഐ ആർ.ഫെബിൻ്റെ സഹോദരിയെ കൊല്ലാനും തേജസ് പദ്ധതിയിട്ടുവെന്നും പോലീസ് കണ്ടെത്തൽ. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്.
ഇന്നലെ കൊല്ലം നഗരത്തെ നടുക്കിയാണ് കൊലപാതകം നടന്നത്. പിന്നാലെയുള്ള ആത്മഹത്യയാണ് കൂടുതൽ ദുരൂഹതയായി. പർദ്ദ ധരിച്ച് കുപ്പിയിൽ പെട്രോളുമായിട്ടാണ് തേജസ് രാജ് ഫെബിൻ്റെ വീട്ടിലെത്തിയത് രാത്രി 7 മണിയോടെ , തുടർന്ന് ഫെബിന്റെ അച്ഛനുമായി വാക്കുതർക്കo. ഇതു കണ്ട് തടയാനെത്തിയ ഫെബിനെ തേജസ് കുത്തുകയായിരുന്നു. കത്തി തേജസ് കൊണ്ടുവന്നതല്ല എന്നും സൂചനയുണ്ട്. ഫെബിനെ കുത്തിയതിന് ശേഷം കാറുമെടുത്ത് രക്ഷപ്പെട്ട പ്രതി കൈ ഞരമ്പുകൾ മുറിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഫെബിൻ്റെ സഹോദരിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതാണ് മാതാപിതാക്കളോടുള്ള തേജസിൻ്റെ വിരോധത്തിന് കാരണമായെന്ന് എഫ്ഐആർ
സ്കൂൾ തലം മുതൽ തുടങ്ങിയ സൗഹൃദം വിവാഹ ആലോചന വരെഎത്തി. ഇരുവരും ബാങ്ക് കോച്ചിംങിനും മറ്റും പോയിരുന്നു. തേജസിന് ജോലി ലഭിച്ചില്ല, ജോലി ലഭിച്ചതോടെ ഫെബിൻ്റെ സഹോദരി വിവാഹത്തില്‍നിന്നും പിൻവാങ്ങുകയായിരുന്നു. ഇതോടെയാണ് തേജസിന് പകയുണ്ടായെന്നാണ് പോലീസ് കണ്ടെത്തൽ.
പ്രതിയായ തേജസ് രാജ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെ ആയിരുന്നുവെന്നാണ് പൊലീസ് നിഗമനം . പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പദ്ധതി. ഫെബിൻ്റെയും തേജസിൻ്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.