കൊച്ചി. കേരളത്തിൽ ലഹരി വേട്ട തുടർന്ന് പോലീസും എക്സൈസും. കൊച്ചിയിലും, കോഴിക്കോടും കഞ്ചാവും, എംഡിഎംഎ യും പിടികൂടി. 5 ഇതരസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു.
കൊച്ചിയിൽ പെയിന്റ് പണിക്ക് എത്തിയ ബംഗാൾ സ്വദേശി രോഹൻ ഷെയ്ഖിൽ നിന്ന് 5 കിലോ കഞ്ചാവാണ് ഡാൻസഫ് പിടിച്ചെടുത്തത്. പാലാരിവട്ടത്ത് 14 ഗ്രാം കഞ്ചാവുമായി മറ്റൊരു ഇതര സംസ്ഥാനക്കാരനെ എക്സൈസും പിടികൂടി.
കോഴിക്കോട് 9 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ ചന്ദ്രശേഖർ മൗര്യ, ഗ്യാൻ ദാസ് വർമ്മ എന്നിവരാണ് പിടിയിലായത്.തീക്കോയി വാഗമൺ റോഡ് സൈഡിൽ നിരോധിത പുകയില ഉത്പനം കണ്ടെത്തി.
റോഡ് അരുകിലെ കലുങ്കിന് സമീപം 6 ചാക്ക് ഹാൻസാണ് കണ്ടെത്തിയത്. ചാക്ക്കെട്ട് ഉപേക്ഷിച്ചവരെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.