നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം കൊലപാതകം

Advertisement

കണ്ണൂർ. പാപ്പിനിശേരിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് നിഗമനം. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു – അക്കലു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

അഞ്ച് പേർ ഒരുമിച്ച് കിടന്നിരുന്ന മുറിയിൽ നിന്ന് രാത്രി 10 മണിയോടെ കുഞ്ഞിനെ കാണാതാവുന്നു. രാത്രി ശുചിമുറിയിൽ പോയി തിരിച്ചെത്തിയ പിതൃ സഹോദരന്റെ മകളാണ് കുട്ടിയെ കാണാനില്ലെന്ന് മറ്റുള്ളവരെ അറിയിച്ചത്. അടുത്ത മുറികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ നടത്തി. ഇതിനിടെ കിണറ്റിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കിണറിൽ പൊങ്ങി നിൽക്കുന്ന നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമെന്ന് നിഗമനം

കുടുംബത്തെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. കുട്ടിയുടെ പിതാവ്, മാതാവ് സഹോദരന്റെ മക്കൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. അടച്ചിട്ട വീട്ടിൽ നിന്ന് കുടുംബം അറിയാതെ കുഞ്ഞ് പുറത്തുപോവില്ലെന്നാണ് പൊലീസിന്റെ നിഗമനം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here