തൃശൂർ. വിയ്യൂരിൽ മണ്ണുമാന്തി യന്ത്രത്തിന് തീയിട്ടു. വിയൂർ സ്വദേശി ആന്റോയുടെ മണ്ണുമാന്തി യന്ത്രത്തിനാണ് തീയിട്ടത്. സംഭവത്തിൽ വിയ്യൂർ പോലീസ് അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. നാട്ടുകാരാണ് തീയിട്ട നിലയിൽ ജെസിബി കണ്ടെത്തുന്നത്. പിന്നീട് ഉടമ ആൻഡ് വിവരമറിയിച്ചു. ആന്റോയെത്തുമ്പോഴേക്കും ആളിക്കത്തുകയായിരുന്നു ജെ സി ബി. വെള്ളമടച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചപ്പോഴേക്കും ജെ സി ബി പൂർണമായും കത്തി നശിച്ചു.
ആന്റോയുടെ പരാതിയിൽ വിയ്യൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.