തൃശൂര്‍.മാള പൂപ്പത്തിയിൽ തെങ്ങ് കയറുന്നതിനിടെ മുകളിൽ കുടുങ്ങിക്കിടന്ന ആളിനെ രക്ഷപ്പെടുത്തി. പൂപ്പത്തി സ്വദേശിയായ മറ്റത്തിൽ വീട്ടിൽ നന്ദകുമാറാണ് സ്വന്തം പറമ്പിലെ തെങ്ങ് കയറുന്നതിനിടയിൽ തെങ്ങു കയറ്റ മെഷീനിൽ മുകളിൽ കുടുങ്ങിയത്. അര്‍ധ ബോധാവസ്ഥയിലായിരുന്നു കുരുങ്ങിക്കിടക്കുന്ന നന്ദകുമാർ.പുല്ലുവെട്ടാന്‍പോ ബന്ധുവായ സ്ത്രീയാണ് നന്ദകുമാര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. മാള ഫയർഫോഴ്സ് സ്ഥലത്തെത്തിഎങ്കിലും വാഹനം തെങ്ങിനടുത്ത് എത്തിക്കാനാവാത്തതിനാല്‍ ബുദ്ധിമുട്ടായി. പിന്നീട് അടുത്ത് കെട്ടിട നിര്‍മ്മാണത്തിനായി സൂക്ഷിച്ച സ്കഫോള്‍ഡ് അടുക്കി അതിലൂടെ കയറി നെറ്റും റോപ്പും വഴി ഇയാളെ താഴെ എത്തിക്കുകയായിരുന്നു.
REP IMAGE