തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനമെന്ന പരാതിയിൽ കഴകം ജോലിയിൽ ഉണ്ടായിരുന്ന ബിഎ ബാലുവിൽ നിന്ന് കൂടൽ മാണിക്യ ക്ഷേത്ര ദേവസ്വം ബോർഡ് വിശദീകരണം തേടും. ഇന്ന് ചേർന്ന ദേവസ്വം യോഗത്തിൻ്റെ താണ് തീരുമാനം.
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പരീക്ഷ നടത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയില്‍ നിയമിച്ച ആര്യനാട് സ്വദേശിയായ ബാലു എന്ന യുവാവിനാണ് ജാതിവിവേചനം നേരിടേണ്ടി വന്നതിനെ തുടർന്ന് കഴകം തസ്തികയില്‍ നിന്ന് മാറേണ്ടി വന്നത്.
ഈഴവൻ ആയത് കൊണ്ട് കഴകം ചെയ്യേണ്ട എന്ന് പറഞ്ഞ് ഇടപെട്ട് തന്ത്രി മാറ്റി നിർത്തിയെന്നാണ് ആക്ഷേപമുയരുന്നത്.
ബാലുവിനെ തന്ത്രിമാരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്ന് ഓഫിസ് ജോലിയിലേക്ക് മാറ്റിയത്.സംഭവം വൻ വിവാദത്തിന് വഴിവെച്ചതിനെ തുടർന്നാണ് ദേവസ്വം തീരുമാനം.