കളഞ്ഞു കിട്ടിയ എ ടി എം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നും പണം തട്ടി, ബിജെപി യുടെ ബ്ലോക്ക് പഞ്ചായത്ത് വനിത അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

Advertisement

ആലപ്പുഴ. ബി.ജെ.പിയുടെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42), കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍
പൊലിസ് അറസ്റ്റ് ചെയ്തത്. സുജന്യയെ ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പഞ്ചായത്ത് സ്ഥാനം രാജിവെപ്പിക്കുകയും ചെയ്തു

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ്
പൊലിസ് കേസെടുത്തുത്. ഇക്കഴിഞ്ഞ 14 -ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്. വഴിയില്‍ നിന്നും ഓട്ടോ ഡ്രൈവറായ സലിഷ് മോന് പേഴ്‌സ് ലഭിച്ചു.
തുടര്‍ന്ന് ഇരുവരും ചെങ്ങന്നൂരിലെ വിവിധ എടിഎം കൗണ്ടറിൽ നിന്ന് 25000 രൂപ പിൻവലിച്ചു.

എ.ടി.എം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പണം നഷ്ടമായ വിവരം വിനോദ് അറിയുന്നത്. പിന്നീട്
കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് നിന്നും എടിഎം കാർഡ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പരാതിയിൽ ചെങ്ങന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടി ദൃശ്യങ്ങളിൽ ഇവർ എടിഎം കൗണ്ടറുകൾ നിന്ന് പണം പിൻവലിക്കുന്നത് കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.
സുകന്യയെ ബിജെപിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ അധ്യക്ഷൻ സന്ദീപ് വചസ്പതി അറിയിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here